Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലസഭ ക്യാമ്പെയ്ന്‍ നടത്തി.
10/05/2018
നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ബാലസഭ ക്യാമ്പെയ്ന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാ ഗോപി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 26 വാര്‍ഡുകളിലെ കുട്ടികള്‍ക്കായി ബാലസഭ ക്യാമ്പെയ്ന്‍ നടത്തി. കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായ കലാപരിപാടികളും പഠനയാത്രയും സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന ക്യാമ്പ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മലാ ഗോപി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എ. വത്സല അദ്ധ്യക്ഷത വഹിച്ചു. ജി. ശ്രീകുമാരന്‍ നായര്‍, പി. ശശിധരന്‍, അംബരീഷ് ജി. വാസു, രോഹിണികുട്ടി അയ്യപ്പന്‍, എം.ടി അനില്‍കുമാര്‍, ഷേര്‍ളി ജയപ്രകാശ്, പി.പി ഷാജി, ടി. കല, സുമ കുസുമന്‍ എന്നിവര്‍ പ്രസംഗിച്ചു.