Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പദ്ധതി രൂപീകരണ വാര്‍ഡ് സഭ 18-ാം വാര്‍ഡില്‍ നടന്നു.
28/01/2016

വൈക്കം നഗരസഭ 2016-17 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങളില്‍ മേല്‍ അധിക നിര്‍ദ്ദേശം സ്വീകരിക്കുന്നതിനായുള്ള പദ്ധതി രൂപീകരണ വാര്‍ഡ് സഭ 18-ാം വാര്‍ഡില്‍ നടന്നു. കവരപ്പാടിനടയിലുള്ള വിശ്വ ബ്രഹ്മസമാജം ഹാളില്‍ ചേര്‍ന്ന യോഗത്തിന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.ടി.അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രതിപക്ഷ നേതാവ് അഡ്വ.വി.വി.സത്യന്‍, ബിജു കണ്ണേഴത്ത്, ജി.രഘുനാഥ്, ജി.സുരേന്ദ്രന്‍, ശ്രീകുമാരി.യു.നായര്‍, മായ, കെ.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.