Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്ലസ് വണ്‍ ഏകജാലക അഡ്മിഷന്‍ ഹെല്‍പ്പ് ഡസ്‌ക്ക് തുറന്നു
09/05/2018
ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ ഫോക്കസ് പോയിന്റ് സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ ചെയര്‍ പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്കിലെ ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ പ്ലസ് വണ്‍ ഏകജാലക അഡ്മിഷന്‍ ഹെല്‍പ്പ് ഡസ്‌ക്ക് സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ തുറന്നു. പുതിയ അദ്ധ്യയന വര്‍ഷത്തില്‍ താലൂക്കിലെ പതിനെട്ട് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ അഡ്മിഷന്‍ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇവിടെ ലഭിക്കും . മെയ് 18 വരെയാണ് ഈ സംവിധാനം. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പ്രവര്‍ത്തിക്കുക. നഗരസഭ ചെയര്‍പെഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പ്രന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, ബിജു.വി.കണ്ണേഴന്‍, പ്രധാന അദ്ധ്യാപിക പി.ആര്‍ ബിജി, ഷാജി ടി കുരിവിള, രെജി എസ് നായര്‍, ടി.വി ജോണ്‍, എ.ജ്യോതി എന്നിവര്‍ പ്രസംഗിച്ചു.