Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
09/05/2018
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ തലയാഴം പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഗ്രാമസഭയില്‍ ജില്ലാ പഞ്ചായത്ത് അംഗം പി. സുഗതന്‍ ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ തലയാഴം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ 11 വിദ്യാര്‍ത്ഥികളെ ഗ്രാമസഭയില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. സി.കെ.എം യു.പി സ്‌കൂളില്‍ നടന്ന അവാര്‍ഡ് ദാനം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എസ് മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഷാജി, കെ.രാധാകൃഷ്ണന്‍ നായര്‍, റജിമോള്‍, മിനി മോള്‍, സോണിയ, ശോഭന, അജിത, ബിനു, എന്‍.പി മിനി എന്നിവര്‍ പ്രസംഗിച്ചു.