Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി.
09/05/2018

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ഗുരുകുലം കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ടി.കെ മാധവന്റെ 88-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. ശാന്തമ്മ കാരിക്കശ്ശേരിയുടെ വസതിയില്‍ കൂടിയ സമ്മേളനം ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അഡ്വ. രമണന്‍ കടമ്പ്രറ അദ്ധ്യക്ഷത വഹിച്ചു. ശാഖാകമ്മറ്റിയംഗം രഞ്ജിത്ത് കറുകത്തല, കണ്‍വീനര്‍ ഷൈനി ഓമനക്കുട്ടന്‍, അജയകുമാര്‍.ടി, കെ.കെ പീതാംബരന്‍, കുമാര്‍, അനീഷ്, ഗീതു, മഹിളാമണി എന്നിവര്‍ സംസാരിച്ചു.