Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഡിഷണല്‍ ടാക്‌സോ, വാര്‍ഷിക പലിശയോ ഇല്ലാതെ നികുതി അടയ്ക്കുന്നതിനവസരം
08/05/2018

വൈക്കം: 2014 ഏപ്രില്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടാക്‌സി, ടൂറിസ്റ്റ് ടാക്‌സി വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ 15 വര്‍ഷത്തെ നികുതിക്കുപകരം 5 വര്‍ഷത്തെ നികുതി അടച്ചിട്ടുള്ളവര്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതി അഡിഷണല്‍ ടാക്‌സോ, വാര്‍ഷിക പലിശയോ ഇല്ലാതെ അടയ്ക്കുന്നതിന് 5 ദ്വൈമാസ ഗഡുക്കള്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിക്കുന്നതിനാല്‍ ഒന്നാമത്തെ ഗഡു മെയ് 10നകമോ, രണ്ടാമത്തെ ഗഡു ജൂലൈ 10ന് മുന്‍പും, മൂന്നാമത്തെ ഗഡു സെപ്തംബര്‍ 10 നകവും, നാലാമത്തെ ഗഡു നവംബര്‍ 10നകവും, അഞ്ചാമത്തെ ഗഡു 2019 ജനുവരി 10ന് മുന്‍പും അടയ്ക്കാവുന്നതാണ്. ഏതെങ്കിലും ഒരു തവണയില്‍ വീഴ്ച വരുത്തിയാല്‍ തവണ വ്യവസ്ഥ നഷ്ടമാകുന്നതും ബാക്കി തുക 2018 മെയ് 10ന് ഗ്രേസ് പീരീഡ് അവസാനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ടാക്‌സും ആറുമാസം തികയുന്ന മുറയ്ക്ക് വാര്‍ഷിക പലിശയും ഉള്‍പ്പെടെ വാഹന ഉടമയില്‍ നിന്നും ഈടാക്കുന്നതാണ്. ആയതിനാല്‍ ഇത്തരം കുടിശ്ശികയുള്ള വാഹന ഉടമകള്‍ നിശ്ചിത തീയതികള്‍ക്കുള്ളില്‍ നികുതികള്‍ അടയ്ക്കണമെന്ന് വൈക്കം ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.