Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയുടെയും ടൗണിലെ സ്‌ക്കൂളുകളുടെയും ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി.
28/01/2016
വൈക്കം നഗരസഭയുടെയും വിവിധ സ്‌ക്കൂളുകളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി ടി.ബി ഗ്രൗണ്ടില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ദേശീയ പതാക ഉയര്‍ത്തുന്നു

നഗരസഭയുടെയും ടൗണിലെ സ്‌ക്കൂളുകളുടെയും ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. നഗരസഭ കാര്യാലയത്തിനുമുന്നിലും ടി.ബി ഗ്രൗണ്ടിലും ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ദേശീയ പതാക ഉയര്‍ത്തി. ദളവാക്കുളത്തുനിന്നും ആരംഭിച്ച റിപ്പബ്ലിക് ദിനറാലിയില്‍ വിവിധ സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികളും നഗരസഭ കൗണ്‍സിലര്‍മാരും ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും അണിനിരന്നു. റാലിക്ക് ചെയര്‍മാന്‍ അനില്‍ബിശ്വാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, ഡി.രഞ്ജിത്കുമാര്‍, എം.ടി അനില്‍കുമാര്‍, അനൂപ്, അംബരീഷ്, സുമ ശിവന്‍, ഷിബി സന്തോഷ്, മോഹനകുമാരി, ഷേര്‍ലി ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. ടി.ബി ഗ്രൗണ്ടില്‍ നടന്ന സമ്മേളനം കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്, ഇന്ദിരാദേവി, അഡ്വ. വി.വി സത്യന്‍, ശ്രീകുമാരന്‍ നായര്‍, ആര്‍.സന്തോഷ്, നഗരസഭ സെക്രട്ടറി എസ്.ബിജു എന്നിവര്‍ പ്രസംഗിച്ചു. സമ്മാനദാനവും എം.എല്‍.എ നിര്‍വഹിച്ചു.
ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രം, അംഗന്‍വാടി, ഏഴാം വാര്‍ഡ് എ.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ അനൂപ് ദേശീയ പതാക ഉയര്‍ത്തി. കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍, കെ.ടി രാംകുമാര്‍, സരസ്വതിയമ്മ, രശ്മി, അമ്പിളി, പ്രസന്ന സോമന്‍, ഡി.സുരേന്ദ്രന്‍, എം.സി ചന്ദ്രകുമാരി, പ്രേരക് എസ്.ശശിധരന്‍, എ.പി ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.