Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ഹര്‍ത്താല്‍ പൂര്‍ണം
08/05/2018
സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് വൈക്കം ടൗണില്‍ നടത്തിയ പ്രകടനം.

വൈക്കം: വെള്ളൂര്‍ എച്ച്.എന്‍.എസ് സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ വൈക്കം താലൂക്കില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നില്ല. സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തനരഹിതമായിരുന്നു. കെ.എസ്.ആര്‍.ടി.സി ഭാഗികമായി സര്‍വീസ് നടത്തി. പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ തിരക്കായിരുന്നു. നഗരസഭയിലും മറവന്‍തുരുത്ത്, ചെമ്പ്, വെള്ളൂര്‍, തലയോലപ്പറമ്പ്, ഉദയനാപുരം, ടി.വി പുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. താലൂക്ക് ആശുപത്രിയില്‍ ഹര്‍ത്താല്‍ ദിനത്തിലും രോഗികളുടെ വലിയ തിരക്കായിരുന്നു. ടൗണില്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രകടനം നടത്തി. കെ.കെ ഗണേശന്‍, പി.വി പ്രസാദ്, കെ.എസ് രത്‌നാകരന്‍, എം.ഡി ബാബുരാജ്, കെ.അജിത്ത്, കെ.കെ രമേശന്‍, പി.വി പുഷ്‌കരന്‍, ജോര്‍ജ്ജ് വര്‍ഗീസ്, ഇടവട്ടം ജയകുമാര്‍, അജിത്ത് മുതുകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.