Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇരുവൃക്കകളും തകരാറിലായ തൊഴിലാളി ചികിത്സാസഹായം തേടുന്നു
05/05/2018
തങ്കച്ചന്‍

തലയോലപ്പറമ്പ്: ഇരുവൃക്കകളും തകരാറിലായ നിര്‍ധന തൊഴിലാളി ചികിത്സാ സഹായം തേടുന്നു. ചെമ്പ് ഏനാദി തേക്കുംകാട്ട് മലയില്‍ തങ്കച്ചന്‍ (50) ആണ് ഉദാരമതികളുടെ കനിവ് തേടുന്നത്. കഴിഞ്ഞ ഏഴു മാസമായി ചികിത്സയില്‍ കഴിയുന്ന തങ്കച്ചന്‍ ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്തുന്നതിനായി എറണാകുളം പി.വി.എസ് ആശുപത്രിയില്‍ ഡയാലിസിസ് നടത്തുകയാണ്. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് യുവാവിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പോംവഴിയെന്ന് ഡോക്ടര്‍മാര്‍ ഇതിനകം വിധിയെഴുതി കഴിഞ്ഞു. വൃക്ക മാറ്റിവയ്ക്കാന്‍ ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവുവരും. എച്ച് എന്‍എല്ലില്‍ കരാര്‍ തൊഴിലാളിയായ തങ്കച്ചന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് ഭാര്യയും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകനും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. തങ്കച്ചന്റെ നിരന്തരമായ ചികിത്സ മൂലമുണ്ടായ ലക്ഷക്കണക്കിന് രൂപയുടെ കടക്കെണിയില്‍ കഴിയുന്ന കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. ചികിത്സയ്ക്കും വീട് നിര്‍മാണത്തിനും മറ്റുമായി വിവിധ ഇടങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാതായതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്. നിര്‍ധന കുടുംബത്തിന്റെ ദുരഃവസ്ഥകണ്ട് സി.കെ ആശ എംഎല്‍എ, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍, കരിപ്പാടം പള്ളി വികാരി ഫാ. ബിജി പല്ലോന്നില്‍ എന്നിവര്‍ രക്ഷാധികാരികളായും വാര്‍ഡ് മെമ്പര്‍ ആശാ ബാബു ചെയര്‍പേഴ്‌സണും എന്‍.ചന്ദ്രഹാസന്‍ കണ്‍വീനറായും എ.എന്‍ സോമന്‍ ട്രഷററായും നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. തങ്കച്ചന്‍ ചികിത്സാ സഹായ നിധി എന്നപേരില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ബ്രഹ്മമംഗലം ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. A/C No: 43562010000207, IFC Code: SYNB 0004356, SWIFT Code: SYNBINBB049.