Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷികാനുസ്മരണവും സൗജന്യ മെഡിക്കല്‍ പരിശോധനക്യാമ്പും
05/05/2018
രാമൂസ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ രാമു അനുസ്മരണവും മെഡിക്കല്‍ക്യാമ്പും വി.പി സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സമൂഹത്തോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എല്‍. രാമചന്ദ്രന്‍ നായര്‍ (രാമു) എന്ന് വി.പി സജീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. രാമൂസ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ രാമുവിന്റെ അഞ്ചാമത് ചരമവാര്‍ഷികാനുസ്മരണവും സൗജന്യ മെഡിക്കല്‍ പരിശോധനക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ഷഡാനനന്‍ നായര്‍, കണ്‍വീനര്‍ മോഹന്‍.ഡി.ബാബു, ജി. ശ്രീകുമാരന്‍ നായര്‍, മായാ ഷിജു, കെ.പി ശിവജി എന്നിവര്‍ പ്രസംഗിച്ചു. ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ എന്‍.കൃഷ്ണന്‍, രാജീവ്, കെ.ആര്‍ സുജിത്ത്, എം.എസ് മിഥുന്‍, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.