Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്മേളനം നടത്തി.
05/05/2018
കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ കോട്ടയം-ഇടുക്കി ജില്ലാ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ കോട്ടയം - ഇടുക്കി ജില്ലാ സമ്മേളനം വൈക്കത്ത് സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ ഹരികുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ബി ഹരികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി, ടി.ഡി ഷാജി, പി.എന്‍ ഗീത, എ.എസ് ബിജുമോന്‍, വി.കെ ഉദയന്‍, വി.എസ്.എം നസീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ബി ഹരികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ കെ.അരുണന്‍, പി. ശശിധരന്‍, കെ.കെ ശശികുമാര്‍, കെ.സി ഷാജി എന്നിവര്‍ പ്രസംഗിച്ചു.