Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹന പ്രചരണജാഥ നടത്തി.
05/05/2018

വൈക്കം: എച്ച്.എന്‍.എല്‍ സംരക്ഷണം ആവശ്യപ്പെട്ട് 7ന് നടക്കുന്ന താലൂക്ക് ഹര്‍ത്താലിന്റെ മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വാഹന പ്രചരണജാഥ നടത്തി. വെള്ളൂര്‍ എച്ച്.എന്‍.എല്‍ കവാടത്തിന് മുന്നില്‍ നിന്ന് പുറപ്പെട്ട ജാഥ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. കമ്പനി വിലയ്ക്ക് വാങ്ങാനെത്തുന്ന വ്യവസായ പ്രമുഖരെ 7ന് കമ്പനി പ്രദേശത്തേക്ക് അടുപ്പിക്കാതെ തൊഴിലാളികള്‍ പ്രതിരോധം തീര്‍ക്കുമെന്ന് ഫിലിപ്പ് ജോസഫ് അറിയിച്ചു. സി.ഐ.ടി.യു നേതാവ് കെ.കെ ഗണേശന്‍ നയിക്കുന്ന ജാഥയ്ക്ക് താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. വൈകിട്ട് കച്ചേരിക്കവലയില്‍ നടന്ന സമാപന സമ്മേളനം എ.ഐ.ടി.യു.സി നേതാവ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. ജോസ് പുത്തന്‍കാല, എ.പി ദിനേശന്‍, കെ.ഡി വിശ്വനാഥന്‍, ടി.വി മോഹനന്‍, പി.വി പ്രസാദ്, വി.ടി ജയിംസ്, കെ.എസ് രത്‌നാകരന്‍, പി.എന്‍ സദന്‍, സുധീര്‍ വടകര, എം.കെ കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.