Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരണ കലശവും വിഗ്രഹപുനഃപ്രതിഷ്ഠയും
05/05/2018
ഇടയാഴം പൂങ്കാവ് ദേവി ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെയും വിഗ്രഹപുനഃപ്രതിഷ്ഠയുടെയും സമാരംഭ ചടങ്ങകളുടെ ദീപപ്രകാശനം ദേവസ്വം പ്രസിഡന്റ് കെ.വേലായുധന്‍ നായര്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തില്‍ നവീകരണ കലശവും വിഗ്രഹപുനഃപ്രതിഷ്ഠയും ജൂണ്‍ 17 മുതല്‍ 22 വരെ നടത്തും. ക്ഷേത്രം തന്ത്രി മനയത്താറ്റ്മന നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. സമാരംഭ ചടങ്ങുകളുടെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് കെ.വേലായുധന്‍ നായര്‍ നിര്‍വഹിച്ചു. നിധി സമാഹരണം എസ്.ബി.ഐ ചീഫ് മാനേജര്‍ രാജശേഖരന്‍ വൈശാഖ് നടത്തി. എസ്.മനോജ ്കുമാര്‍, വെങ്കിടേശ്വരയ്യര്‍ മണിമന്ദിരം, എന്‍.സി രാധകൃഷ്ണന്‍ നായര്‍, അനില്‍ കുമാര്‍, വസന്തരാജ്, രാധകൃഷ്ണന്‍ നായര്‍ ചക്കനാട്ട്, ചന്ദ്രശേഖരന്‍ നായര്‍, വനിതസമാജം പ്രസിഡന്റ് ലീലാമണിയമ്മ, സെക്രട്ടറി സിന്ധു വെള്ളാപ്പള്ളി എന്നിവര്‍ പങ്കെടുത്തു.