Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിനിമാ തീയേറ്റര്‍ നിര്‍മ്മാണം കിറ്റ്‌കോ പ്രതിനിധികള്‍ സന്ദര്‍ശിച്ചു.
04/05/2018
വൈക്കം കായലോര ബീച്ചിലെ തീയേറ്റര്‍ നിര്‍മ്മാണ പ്രൊജക്ടിനുള്ള സ്ഥലം കിറ്റ്‌കോ അഡൈ്വവൈസര്‍ സുരേഷ് മണിമല, സി.കെ ആശ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി, എന്‍.അനില്‍ ബിശ്വാസ്, ആര്‍.സന്തോഷ,് ബിജു കണ്ണേഴത്ത് തുടങ്ങിയവര്‍ പരിശോധിക്കുന്നു.

വൈക്കം: വൈക്കം നഗരസഭയുടെ കായലോര ബീച്ചിലുള്ള സ്ഥലത്ത് സിനിമാ തീയേറ്റര്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പ്രൊജക്ട് തയ്യാറാക്കുന്നതിനും സാധ്യതകള്‍ പരിശോധിക്കുന്നതിനുമായി കിറ്റ്‌കോ പ്രതിനിധി സംഘം വൈക്കത്തെത്തി. കേരളാ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന അത്യാധുനിക തീയേറ്ററുകളുടെ സാധ്യതകള്‍ പരിശോധിക്കുന്നതിനും പ്രൊജക്ടുകള്‍ തയ്യാറാക്കുന്നതിനും കിറ്റ്‌കോയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വൈക്കത്ത് മള്‍ട്ടിപ്ലസ് തീയേറ്റര്‍ ആരംഭിക്കുന്നതിനുവേണ്ടി കായലോര ബീച്ചിനു സമീപം 40 സെന്റ് സ്ഥലത്തിന്റെ അനുമതി പത്രം നേരത്തെ തന്നെ നഗരസഭ ചലചിത്രവികസന കോര്‍പ്പറേഷനു കൈമാറിയിരുന്നു. കോര്‍പ്പറേഷന്റെ നിര്‍ദ്ദേശപ്രകാരമാണ് കിറ്റ്‌കോ പ്രൊജക്ട് അഡൈ്വവൈസര്‍ സുരേഷ് മണിമല, എഞ്ചിനീയര്‍ ഷിബു എന്നിവര്‍ സി.കെ ആശ എം.എല്‍.എ, നഗരസഭാദ്ധ്യക്ഷ ഇന്ദിരാദേവി, മുന്‍ചെയര്‍മാന്‍ അനില്‍ബിശ്വാസ്, ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സന്തോഷ് എന്നിവര്‍ക്കൊപ്പം പ്രസ്തുത സ്ഥലത്തെത്തിയത്. എത്രയും വേഗം പ്രൊജക്ട് റിപ്പോര്‍ട്ടും ആധുനിക സൗകര്യങ്ങളോടുകൂടിയ തീയേറ്ററിന്റെ സമഗ്രമായ പ്ലാനും തയ്യാറാക്കി സമര്‍പ്പിക്കുമെന്ന് പ്രൊജക്ട് അഡൈ്വവൈസര്‍ സുരേഷ് മണിമല പറഞ്ഞു