Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എച്ച്.എന്‍.എല്‍ വില്പനയ്‌ക്കെതിരെ വൈക്കത്ത് ഹര്‍ത്താല്‍
04/05/2018

വൈക്കം: ലാഭകരമായി പ്രവര്‍ത്തിച്ചുവരുന്ന എച്ച്.എന്‍.എല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് 7-ാം തീയതി തിങ്കളാഴ്ച വൈക്കം താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതിന് ഐക്യട്രേഡ് യൂണിയന്‍ നേതൃയോഗം തീരുമാനിച്ചു. കേരള നിയമസഭ എച്ച്.എന്‍.എല്‍ വില്‍ക്കരുതെന്നാവശ്യപ്പെട്ട് എകകണ്ഠമായി പാസാക്കിയ പ്രമേയത്തെയും സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെയും അവഗണിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ എച്ച്.എന്‍.എല്‍ വില്‍ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്. ജില്ലയിലെ ഏക കേന്ദ്രപൊതുമേഖലാ സ്ഥാപനമായ എച്ച്.എന്‍.എല്‍ ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായ പല വികസനപ്രവര്‍ത്തനങ്ങളിലും എച്ച്.എന്‍.എല്‍ പങ്കുവഹിക്കുന്നുണ്ട്. വേനല്‍ക്കാലത്ത് താലൂക്കിലെ പഞ്ചായത്തുകളില്‍ കുടിവെളളം നല്‍കുന്നതടക്കമുള്ള നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിവരുന്നു. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് ഈ പൊതുമേഖലാ സ്ഥാപനം വിറ്റഴിക്കുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എച്ച്.എന്‍.എല്‍ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനുവേണ്ടി നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ പ്രചരണാര്‍ത്ഥം ഇന്ന് രാവിലെ വെള്ളൂര്‍ ന്യൂസ് പ്രിന്റ് നഗറില്‍ നിന്നാരംഭിച്ച് വൈക്കം കച്ചേരിക്കവലയില്‍ സമാപിക്കുന്ന ജാഥയുടെ ഉദ്ഘാടനം െഎ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ജാഥയില്‍ പങ്കാളികളാകും.