Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം
04/05/2018

വൈക്കം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വൈക്കത്തെ സര്‍ക്കാര്‍ സ്‌കൂളുകളെല്ലാം തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. മടിയത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുടര്‍ച്ചയായ പതിനൊന്നാം തവണയും നൂറുശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 16 പേരും വിജയിച്ചു. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 56 പേരും വിജയിച്ചു. രണ്ട് വിദ്യാര്‍ത്ഥിനികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിനും മികച്ച വിജയമാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ലഭിച്ചത്. 67 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 65 പേര്‍ വിജയിച്ചു. ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 30 വിദ്യാര്‍ത്ഥികളും വിജയിച്ചു. രണ്ടുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

തലയോലപ്പറമ്പ് എ.ജെ ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 123 പേരും വിജയിച്ചു. 11 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ 23 പേരും വിജയിച്ചു. മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയമാണ് നേടിയത്. പരീക്ഷയെഴുതിയ 45 വിദ്യാര്‍ത്ഥികളില്‍ 44 പേര്‍ വിജയം കരസ്ഥമാക്കി. വെച്ചൂര്‍ ദേവീവിലാസം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളും മികച്ച വിജയം നേടി. 107 പേര്‍ പരീക്ഷയെഴുതിയതില്‍ നാലു പേരൊഴികെ എല്ലാവരും വിജയിച്ചു. ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്.