Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയം: സി.കെ ആശ
04/05/2018

വൈക്കം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയത്തിലെത്തിയതിന്റെ തെളിവാണെന്ന് സി.കെ ആശ എം.എല്‍.എ. നിയോജകമണ്ഡലത്തില്‍ ആകെയുള്ള ഒന്‍പത് സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ അഞ്ചു സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. നാലു സ്‌കൂളുകള്‍ക്ക് 99 ശതമാനം വിജയം കരസ്ഥമാക്കാനായി. 10 എയ്ഡഡ് സ്‌കൂളുകളില്‍ ആറു സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയവും നാലു സ്‌കൂളുകള്‍ക്ക് 99 ശതമാനം വിജയവും നേടി. മണ്ഡലത്തിലെ അണ്‍ എയ്ഡഡ് സ്‌കൂളിന് 100 ശതമാനമാണ് വിജയം. തിളക്കമാര്‍ന്ന വിജയം നാടിനു സമ്മാനിച്ച വിദ്യാര്‍ത്ഥികളെ എം.എല്‍.എ അറിയിച്ചു. അധ്യാപകര്‍ ,പി.ടി.എ ഭാരവാഹികള്‍, മറ്റ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ വിജയം നാടിന് കൈവന്നതെന്നും ഈ വിജയം നിലനിര്‍ത്താനായുള്ള പരിശ്രമങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണ നല്കുമെന്നും സി.കെ.ആശ.എം.എല്‍.എ അറിയിച്ചു.