Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അജ്ഞാതരോഗം ബാധിച്ച് പശു ചത്തു.
03/05/2018
അജ്ഞാതരോഗം ബാധിച്ചു ചത്ത പശു.

വൈക്കം: അജ്ഞാതരോഗം ബാധിച്ച് പശു ചത്തു. തലയാഴം പഞ്ചായത്തില്‍ തോട്ടകം വാക്കേത്തറ കൊച്ചുതയ്യില്‍ വീട്ടില്‍ അനില്‍കുമാര്‍-വിനിത ദമ്പതികളുടെ ഫാമിലെ പശുവാണ് ഇന്നലെ രാവിലെ ചത്തത്. രാവിലെ കറക്കാന്‍ ഇവരെത്തുമ്പോള്‍ പശു തളര്‍ന്നു കിടക്കുകയായിരുന്നു. ഉടന്‍തന്നെ മൃഗഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. എന്നാല്‍ ആറുമണിയോടെ പശു ചത്തു. പത്ത് ലിറ്ററിലധികം പാല്‍ ലഭിക്കുമായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്താണ് ദമ്പതികള്‍ ഫാം നടത്തിക്കൊണ്ടു പോകുന്നത്. ഈ മേഖലയില്‍ നിരവധി കുടുംബങ്ങള്‍ പശു വളര്‍ത്തലിലൂടെയാണ് ഉപജീവനം നടത്തുന്നത്. അജ്ഞാതരോഗം ക്ഷീരകര്‍ഷകരെ ഒന്നാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിഷയത്തില്‍ പഞ്ചായത്തും ക്ഷീരവികസനവകുപ്പുമെല്ലാം കരുതലോടെ രംഗത്തുവരണം.