Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ കൈത്തറി യൂണിഫോം വിതരണം
03/05/2018
സംസ്ഥാന സര്‍ക്കാര്‍ എല്‍പി, യു.പി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നടത്തുന്നു.

വൈക്കം: പുതിയ അദ്ധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന എല്‍.പി, യു.പി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 2 ജോടി സൗജന്യ കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലയിലെ 237 സ്‌കൂളുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 30 ലക്ഷം രൂപയാണ് ചെലവ്. ഇതോടൊപ്പം സൗജന്യ പാഠപുസ്തകങ്ങളുടെ വിതരണവും എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച നെയ്ത്തുകാര്‍ക്കുള്ള സമ്മാനങ്ങളും അവര്‍ വിതരണം ചെയ്തു. മുതിര്‍ന്ന നെയ്ത്തുകാരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി.രാജീവ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ അരവിന്ദാക്ഷന്‍, കോട്ടയം ഡി.ഇ.ഒ.സി ഷൈല കുമാരി, ജില്ലാ വ്യവസായ കേന്ദ്രം രജിസ്ട്രാര്‍ എ.ജെ സൈറസ്, ഹെഡ്മാസ്റ്റര്‍ പി.കെ ഹരിദാസ്, വൈക്കം എ.ഇ.ഒ പി.രത്‌നമ്മ, കൗണ്‍സിലര്‍മാരായ ഡി. രജ്ഞിത്ത് കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, എല്‍.പി എച്ച്.എം ബി.ജയചന്ദ് എന്നിവര്‍ പ്രസംഗിച്ചു.