Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാധ്യമ അവകാശ സംരക്ഷണ മാര്‍ച്ചും ധര്‍ണ്ണയും നടത്തും
02/05/2018

വൈക്കം: കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്റെ (കെ.ജെ.യൂ) നേതൃത്വത്തില്‍ ജില്ലാ കളക്‌ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും മാധ്യമ അവകാശ സംരക്ഷണ മാര്‍ച്ചും ധര്‍ണ്ണയും ലോക സ്വതന്ത്ര പത്രപ്രവര്‍ത്തക ദിനമായ ഇന്ന് (3ന്) നടത്തും. മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക, പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി നടപ്പിലാക്കുക, ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക, പെന്‍ഷനും ആരോഗ്യസുരക്ഷാപദ്ധതികളും നടപ്പിലാക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 10ന് തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന കളക്‌ട്രേറ്റ് ധര്‍ണ്ണ അഡ്വ. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ.ജെ.യു ജില്ലാ പ്രസിഡന്റ് പി.ബി തമ്പി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി എ.എസ് മനാഫ് സ്വാഗതവും ജില്ലാ കമ്മറ്റി കോ-ഓര്‍ഡിനേറ്റര്‍ പി.ഷണ്‍മുഖന്‍ കൃതജ്ഞതയും പറയും. സി.ഐ.ടി.യൂ സെക്രട്ടറി റ്റി.ആര്‍ രഘുനാഥ്, എ.ഐ.റ്റി.യൂ.സി സെക്രട്ടറി വി.കെ സന്തോഷ് കുമാര്‍, ഐ.എന്‍.റ്റി.യൂ.സി പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ബി.എം.എസ് പ്രസിഡന്റ് പി.എം നളിനാക്ഷന്‍, ഐ.ജെ.യൂ ദേശീയ കൗണ്‍സില്‍ അംഗം ആഷിക് മണിയകുളം, കെ.ജെ.യൂ സംസ്ഥാന കമ്മറ്റിയംഗം ഷൈജു തെക്കുംചേരി, കെ.ജെ.യൂ ജില്ലാ ട്രഷറര്‍ പി.ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിക്കും.