Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം നടത്തി.
02/05/2018

വൈക്കം: താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍സ് അപ്പക്‌സ് കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗം നടത്തി. യോഗത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കണമെന്നും ഡയാലിസിസ് യൂണിറ്റ്, വിഷചികിത്സാ, ഓങ്കോളജി വിഭാഗങ്ങള്‍, ഐ.സി.യൂ എന്നിവ കൂടി അനുവദിക്കണമെന്നും ഭാരവാഹികള്‍ ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെട്ടു. പി.ശിവരാമകൃഷ്ണന്‍ നായര്‍ (പ്രസിഡന്റ്), കെ.ആര്‍ രാജന്‍ (വൈസ് പ്രസിഡന്റ്), എം.അബു (ജനറല്‍ സെക്രട്ടറി), എ.ബാബു (സെക്രട്ടറി), പി.സോമന്‍പിള്ള (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി ജനറല്‍ കമ്മിറ്റിയും രൂപീകരിച്ചു.