Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണഫെസ്റ്റ് നടത്തി.
02/05/2018
എസ്.എന്‍.ഡി.പി വനിത യൂണിയന്‍ നടത്തിയ അമൃതം 2018 ശ്രീനാരായണഫെസ്റ്റ് പ്രഭാഷകന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വനിതസംഘം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ അമൃതം 2018 ശ്രീനാരായണഫെസ്റ്റ് നടത്തി. ബാലജനയോഗത്തിന്റെ നേതൃത്വത്തിലുള്ള കുട്ടികള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ കൃതികളെകുറിച്ചും ജീവിതത്തെകുറിച്ചും ബോധവല്‍ക്കരണം നല്‍കി. കുട്ടികളിലെ കലാവാസനയെ പരിപോഷിപ്പിക്കുന്ന പരിപാടികളും നടത്തി. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഫെസ്റ്റ് പ്രഭാഷകന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് മണി മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലൈല ചെല്ലപ്പന്‍, രാജേഷ് മോഹന്‍, ജി.എസ് ബൈജു, വി.വേലായുധന്‍, സുമ അനിയപ്പന്‍, അനൂപ് തോട്ടകം, പ്രസന്ന ഗുണശീലന്‍ എന്നിവര്‍ പ്രസംഗിച്ചു.