Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴയകാലത്തെ ഇസ്തിരിപ്പെട്ടികള്‍ക്ക് പകരം വൈദ്യുതി ഉപയോഗിച്ചുള്ള തേപ്പുപെട്ടികള്‍ എത്തിയതിനും ഇപ്പോള്‍ മാററമുണ്ടാകുന്നു
28/01/2016
തുണികളുടെ തേപ്പിലേര്‍പ്പെട്ടിരിക്കുന്ന ശേഖരനും കാളിയപ്പനും

പഴയകാലത്തെ ഇസ്തിരിപ്പെട്ടികള്‍ക്ക് പകരം വൈദ്യുതി ഉപയോഗിച്ചുള്ള തേപ്പുപെട്ടികള്‍ എത്തിയതിനും ഇപ്പോള്‍ മാററമുണ്ടാകുന്നു. ഒരു കാലത്ത് ചിരട്ട കത്തിച്ച് അതിന്റെ ചൂടില്‍ വസ്ത്രങ്ങള്‍ തേച്ച് മിനുക്കിയത് ഇന്ന് ഓര്‍മ മാത്രമാണ്. കാരണം ഇരുമ്പുപെട്ടികള്‍ക്കുപകരം വൈദ്യുതി ഉപയോഗിച്ചുള്ള തേപ്പുപെട്ടികള്‍ വന്നതോടെ പലരും പഴയ ഇസ്തിരിപ്പെട്ടികളെ ഉപേക്ഷിക്കാന്‍ തുടങ്ങി. എന്നാല്‍ വൈദ്യുതി ചാര്‍ജ് അടിക്കടി വര്‍ദ്ധിച്ചതോടെ പലരും ഇതിനെയും ഉപേക്ഷിച്ചു. ഇപ്പോള്‍ നാടാകെ തമിഴ്‌നാട് സ്വദേശികള്‍ മലയാളികളുടെ വസ്ത്രം തേക്കുന്ന പണികള്‍ ഏറെറടുത്തിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഇവര്‍ തേപ്പുകടകള്‍ ആരംഭിച്ചു. താലൂക്കില്‍ തലയോലപ്പറമ്പിലാണ് ഏറരവുമധികം ഇസ്തിരികടകള്‍ സ്ഥിതി ചെയ്യുന്നത്. രാഷ്ട്രീയക്കാര്‍ മുതല്‍ എല്ലാവരും ഇവരെയാണ് ആശ്രയിക്കുന്നത്. കൂടാതെ വീട്ടുമുററങ്ങളിലെത്തി വസ്ത്രങ്ങള്‍ തേച്ചുനല്‍കുന്ന വിഭാഗവുമുണ്ട്. ഒരു ദിവസം ആയിരം മുതല്‍ 3000 രൂപ വരെയാണ് ഇവരുടെ വരുമാനം. വൈക്കം മേഖലയിലുള്ളവരുടെ നല്ല നടപ്പുകാരുടെ കാവല്‍ക്കാരായി തമിഴ്‌നാട് സ്വദേശികള്‍ മാറിയിരിക്കുകയാണ്. സാധാരണക്കാരായാലും സമ്പന്നരായാലും വസ്ത്രം തേച്ച് മിനുക്കാന്‍ എത്തുന്നത് തമിഴ്‌നാട് സ്വദേശികളുടെ മുന്നിലാണ്. തിരക്കൊഴിഞ്ഞിട്ട് ഇവര്‍ക്ക് നാട്ടില്‍പോലും പോകാന്‍ പററാത്ത സാഹചര്യമാണ് ഇവര്‍ക്ക്. തലയോലപ്പറമ്പില്‍ ഏററവുമധികം തിരക്ക് അനുഭവപ്പെടുന്നത് ശേഖരന്റെയും അളിയന്‍ കാളിയപ്പന്റെയും കടയിലാണ്. ഒരു ദിവസത്തെ ഇവരുടെ വരുമാനം കേട്ടാല്‍ ആരും അതിശയപ്പെടും. ശേഖരന്‍ വിശ്രമിച്ചാല്‍ കാളിയപ്പന്‍ സജീവസാന്നിദ്ധ്യമാണ്. അതിരാവിലെ തുടങ്ങുന്ന തേപ്പ് ഇരുട്ടിയാലും തീരാറില്ല. രാഷ്ട്രീയ നേതാക്കളുടെ വസ്ത്രംപോലെ സാധാരണക്കാര്‍ക്കും വടിപോലെ വസ്ത്രങ്ങള്‍ നില്‍ക്കണമെന്ന ശാഠ്യമാണുള്ളതെന്ന് ശേഖരന്‍ പറയുന്നു. ഇവരുടെ തൊഴില്‍ ഒരു സേവനം കൂടിയാണ്. ഈ രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഇരുവരും. എന്നിട്ടും കൂലിക്ക് കാര്യമായ വര്‍ദ്ധനവില്ലെന്ന് ഇവര്‍ പരിഭവത്തോടെ പറയുന്നു. സാരി 15, മുണ്ട് ഷര്‍ട്ട് എട്ട് രൂപ വീതമാണ് തേപ്പുകൂലി. വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ക്ക് അടിക്കടിയുണ്ടാകുന്ന വാടക വര്‍ദ്ധനവ് ഏറെ പ്രതിസന്ധിയാണ് നല്‍കുന്നത്. മാര്‍ക്കററില്‍ നിന്നാണ് തേപ്പുപെട്ടിയില്‍ ഉപയോഗിക്കുന്ന മരക്കരി വാങ്ങുന്നത്. ഇതിന് പാട്ടവില 130 ആണ്. തൊഴിലിനിടയില്‍ വസ്ത്രങ്ങള്‍ കൃത്യമായ സമയത്ത് നല്‍കിയില്ലെങ്കില്‍ ശകാരവര്‍ഷം ഏറെയാണ്. 800 രൂപ വില വരുന്ന തേപ്പുപെട്ടിയുടെ ആയുസ്സ് ഒരു വര്‍ഷമാണ്. ശേഖരന്റെയും കാളിയപ്പന്റെയും പാത പിന്‍തുടര്‍ന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നും നാട്ടില്‍ നിന്നും തന്നെ നിരവധി പേരാണ് ഈ തൊഴിലിലൂടെ ഉപജീവനം നടത്തുന്നത്. തങ്ങള്‍ തുടങ്ങിയ തൊഴില്‍ മററുള്ളവര്‍ക്ക് ജീവിതമാര്‍ഗ്ഗമാക്കി മാററിയതില്‍ ഏറെ അഭിമാനമുണ്ടെന്ന് പ്രതിസന്ധികള്‍ക്കിടയില്‍ ഇവര്‍ ആവേശത്തോടെ പറയുന്നു.