Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക സംഗമവും ശില്‍പ്പശാലയും
02/05/2018
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക സംഗമവും ശില്‍പ്പശാലയും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വൈക്കം ബ്ലോക്കിലെ 6 പഞ്ചായത്തുകളിലെയും നഗരസഭയിലെയും കൃഷിഭവനുകളെ പങ്കെടുപ്പിച്ച് കര്‍ഷക സംഗമവും ശില്‍പ്പശാലയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി.എ ഹയറുന്നീസ, കെ.വി ഉദയകുമാര്‍, അനിജി പ്രസാദ്, ലീനമ്മ ഉദയകുമാര്‍, ഡോ.ഷൈലജ, കൃഷി ഓഫീസര്‍മാരായ അനില്‍കുമാര്‍, ജൂലി ലൂക്ക്, സിറാജുദ്ദീന്‍, ഷേര്‍ളി സക്കറിയ, റെയ്ച്ചല്‍ സോഫിയ, പി. ശോഭ, വി.എം സീന എന്നിവര്‍ പ്രസംഗിച്ചു.