Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.വൈ.എഫ് യുവജനോത്സവം മെയ് 1, 2, 3 തീയതികളില്‍
30/04/2018

വൈക്കം: എ.ഐ.വൈ.എഫ് 59-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 1, 2, 3 തീയതികളില്‍ യുവജനോത്സവം സംഘടിപ്പിക്കും. വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ 1ന് ഉച്ചയ്ക്ക് രണ്ടിനാരംഭിക്കുന്ന യുവജനോത്സവ പരിപാടികളുടെ ഉദ്ഘാടനം എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് എം.പി സാനു അദ്ധ്യക്ഷത വഹിക്കും. മണ്ഡലം വൈസ് പ്രസിഡന്റ് എ.എസ് ഹരിമോന്‍ സ്വാഗതമാശംസിക്കും. പി.സുഗതന്‍, മനോജ് ജോസഫ്, കെ.എസ് രത്‌നാകരന്‍, പി.എസ് പുഷ്പമണി, ബൈര കൃഷ്ണ, എസ്.സോനു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. വൈകുന്നേരം 5ന് കാലാക്കല്‍ കുമാരനഗര്‍-നെല്ലിമരച്ചുവട്ടില്‍ നടക്കുന്ന പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനവും സാംസ്‌കാരിക ദീപം തെളിക്കലും സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വ്വഹിക്കും. ഇപ്റ്റ സംസ്ഥാന സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിക്കും. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത് സ്വാഗതമാശംസിക്കുന്ന ചടങ്ങിന് എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് പി.എ അഭിലാഷ് കൃതജ്ഞത പറയും. എ.ഐ.ടി.യൂ.സി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റിയംഗം ടി.എന്‍ രമേശന്‍ പ്രതിഭകളെ ആദരിക്കും. 2ന് വൈകിട്ട് 5ന് നരേന്ദ്ര ധബോല്‍ക്കര്‍ നഗറില്‍ ഫാസിസ്റ്റ് വിരുദ്ധ സംഗമം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന് മണ്ഡലം ജോയിന്റ് സെക്രട്ടറി പി.ആര്‍ ശരത് കുമാര്‍ സ്വാഗതമാശംസിക്കും. ആര്‍.സുശീലന്‍, പി.എസ്.എം ഹുസൈന്‍, അരവിന്ദന്‍ കെ.എസ് മംഗലം, അനൂജ് കെ.എസ് എന്നിവര്‍ സംസാരിക്കും. മൂന്നിന് വൈകിട്ട് 4ന് തന്തൈ പെരിയോര്‍ നഗര്‍ വലിയകവലയില്‍ നിന്നും സാംസ്‌കാരിക റാലി ആരംഭിക്കും. 5ന് ബോട്ടുജെട്ടി മൈതാനത്തില്‍ (സി.കെ ചന്ദ്രപ്പന്‍ നഗര്‍) നടക്കുന്ന പൊതുസമ്മേളനവും സമ്മാനദാനവും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ആര്‍.ബിജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന് കണ്‍വീനര്‍ എസ്.ബിജു സ്വാഗതമാശംസിക്കും. സംസ്ഥാന ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് വി.സി അഭിലാഷ് വിശിഷ്ടാതിഥിയായിരിക്കും. എം.ഡി ബാബുരാജ്, സി.കെ ആശ എം.എല്‍.എ, പി.പ്രദീപ്, വി.കെ അനില്‍കുമാര്‍, എം.പി സാനു, അഡ്വ. എം.ജി രഞ്ജിത്ത്, അശ്വിന്‍ ബോണുഗോപാല്‍, അഡ്വ. എസ്.പി സുജിത്ത് എന്നിവര്‍ സംസാരിക്കും. 1ന് ചെണ്ടമേളം, ലളിതഗാനം, നാടന്‍പാട്ട്, നാടകഗാനം, സിനിമാഗാനം, സിനിമാറ്റിക് ഡാന്‍സ് മത്സരവും, 2ന് പ്രസംഗം, ഫോട്ടോഗ്രാഫി, പോസ്റ്റര്‍ ഡിസൈനിംഗ്, ചിത്രരചന, കവിതാലാപനം, മിമിക്രി, മോണോ ആക്ട്, ക്വിസ്, കോല്‍ക്കളി, ഏകപാത്ര നാടകം, തിരുവാതിര മത്സരവും, 3ന് ഉപന്യാസ രചന, കവിതാരചന, കഥാരചന മത്സരവുമാണ് നടത്തുന്നത്.