Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജനവര്‍ഷം നടത്തി
30/04/2018
കെ.സി.വൈ.എം വൈക്കം ഫൊറോനാതല യുവജനവര്‍ഷം ഉദ്ഘാടനം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിക്കുന്നു.

വൈക്കം: വേദനിക്കുന്ന വ്യക്തികളോടും നാശോന്മുഖമായ പ്രകൃതിയോടും കരുണയും കരുത ലുമുള്ളവരായി വളര്‍ന്നു വരുവാന്‍ യുവസമൂഹം ശ്രദ്ധിക്കണമെന്ന് എറണാകുളം- അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം വൈക്കം ഫൊറോനാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അച്ചിനകം പള്ളിയില്‍ സംഘടിപ്പിച്ച ഫൊറോനാതല യുവജനവര്‍ഷം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രശ്‌നങ്ങളില്‍ വികാരത്തേക്കാളുപരി വിവേകത്തോടും കരുണയോടും കൂടി പ്രതികരിക്കുവാന്‍ കഴിവുള്ളവരായി യുവജനതയെ മാറ്റിയെടുക്കുവാന്‍ പൊതുസമൂഹത്തിനു കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൊറോനാ പ്രസിഡന്റ് ജസ്റ്റിന്‍ ജോസ് അധ്യക്ഷനായിരുന്നു. വൈക്കം ഫൊറോനാ വികാരി ഫാ.പോള്‍ ചിറ്റിനപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപതാ ഡയറക്ടര്‍ ഫാ. മാത്യൂ തച്ചില്‍, ഫാ. സനു പുതുശേരി, ഫാ. ആല്‍ബിന്‍ പാറേക്കാട്ടില്‍, അതിരൂപതാ പ്രസിഡന്റ് ടിജോ പടയാട്ടില്‍, പാസ്റ്ററല്‍ കൗസില്‍ അംഗം സോജി ജോര്‍ജ്ജ്, അലക്‌സ് ആന്റണി, തോമസ് ആന്റണി എന്നിവര്‍ സംസാരിച്ചു.