യാത്ര അയപ്പു നല്കി.
30/04/2018
ദേവസ്വം വൈക്കം ഗ്രൂപ്പില്‍ നിന്നും വിരമിക്കുന്ന കെ.നാരായണന് പോറ്റി, കെ.ബി രവീന്ദ്രനാഥ് എന്നിവര്‍ക്ക് ദേവസ്വം ജീവനക്കാര്‍ യാത്രയയപ്പ് നല്കുന്നു.
വൈക്കം: ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പില്‍ നിന്നും വിരമിക്കുന്ന അരൂര്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.നാരായണന് പോറ്റി, കെ.ബി രവീന്ദ്രനാഥ് എന്നിവര്‍ക്ക് വൈക്കം ദേവസ്വം ഗസ്റ്റ് ഹൗസില്‍ ജീവനക്കാര്‍ യാത്ര അയപ്പു നല്കി. ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടന്ന സമ്മേളനം ഡെപ്യൂട്ടി കമ്മീഷന് എന്‍.പി രഘു ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമ്മീഷന് ഗണേശ്വരന്‍ പോറ്റി അധ്യക്ഷത വഹിച്ചു. ദേവസ്വം എംപ്ലോയിഫെഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശശികുമാര്‍, ജില്ലാ പ്രസിഡന്റ് വി.കെ അശോക് കുമാര്‍, ഇ.വി മുരളീധരന്, ആര്.സുരേഷ് പോറ്റി, ശ്രീകുമാര്‍, കെ.എ പ്രസാദ് , വി. കൃഷ്ണകുമാര്‍, ശിവശങ്കരമാരാര്, വി.ആര് ജ്യോതി എന്നിവര്‍ പ്രസംഗിച്ചു.