Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നാട്ട് കര്‍മ്മം നടത്തി
30/04/2018
ചെമ്മനത്തുകര ശ്രീനാരായണേശ്വരം ക്ഷേത്രത്തില്‍ 6ന് തുടങ്ങുന്ന സ്‌കന്ദപുരാണ യജ്ഞവേദിയുടെ കാല്‍നാട്ട് കര്‍മ്മം എസ്.എന്‍.ഡി.പി യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ് നിര്‍വ്വഹിക്കുന്നു.

വൈക്കം: ചെമ്മനത്തുകര 113- ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ യോഗത്തിന്റെ ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടത്തുന്ന ശ്രീമദ് സ്‌കന്ദപുരാണയജ്ഞ വേദിയുടെ കാല്‍ നാട്ട് കര്‍മ്മം എസ്.എന്‍.ഡി.പി യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി. സന്തോഷ് നിര്‍വ്വഹിച്ചു. 6 മുതല്‍ 13 വരെ നടക്കുന്ന യജ്ഞത്തിന്റെ ആചാര്യന്‍ കോഴിക്കോട് ചേന്നമംഗലം വിജയ രാഘവനാണ്. യജ്ഞത്തിന്റെ വിളംമ്പര ഘോഷയാത്ര 6ന് വൈകിട്ട്്് ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. വൈകിട്ട് 7ന് യജ്ഞത്തിന്റെ ദീപ പ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത് നിര്‍വ്വഹിക്കും. മാത്താനം അശോകന്‍ തന്ത്രി വിഗ്രഹ പ്രതിഷ്ഠ നടത്തും. എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഗ്രന്ഥസമര്‍പ്പണം നടത്തും. ക്ഷേത്രം സഹതന്ത്രി മാത്താനം അശോകന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കാല്‍നാട്ടു ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് പി.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍, സെക്രട്ടറി കെ.എന്‍ മോഹനദാസ്, വി.വോലായുധന്‍, ഉണ്ണി ശാന്തി, പൊന്നുമണി, വി.വി രാജപ്പന്‍ എന്നിവര്‍ നേതൃത്വം നല്കി.