തൊണ്ട് തല്ല് യന്ത്രത്തിന്റെ ഉദ്ഘാടനം 3ന്
30/04/2018
വൈക്കം: കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പറക്കാട്ടുകുളങ്ങര കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ നടപ്പാക്കുന്ന തൊണ്ട് തല്ല് യന്ത്രത്തിന്റെ ഉദ്ഘാടനം 3ന് രാവിലെ 11ന് സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി അധ്യക്ഷത വഹിക്കും. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.കെ ഗണേശന് തൊണ്ട് സംഭരണം ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക്ക് റാട്ടുകളുടെ വിതരണം പ്രോജക്ട് ഓഫീസര്‍ എസ്.സുധര്‍മ്മ നിര്‍വ്വഹിക്കും.