Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിചാര്‍വിഭാഗ് സംസ്ഥാന സമ്മേളനം
27/01/2016

രാജ്യത്തിന്റെ ദു:സ്വപ്നമായി പരിണമിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് കക്ഷികളുടെ താണ്ഡവവും വര്‍ഗ്ഗീയ കോമരങ്ങളുടെ അഴിഞ്ഞാട്ടവും ജനങ്ങള്‍ നേരിടുന്ന ഗുരുതരവും ഭീതിദവുമായ അവസ്ഥകളെ കുറിച്ച് തുറന്ന ചര്‍ച്ചയ്ക്കും സംവാദത്തിനും ഫെബ്രുവരി 19, 20 തീയതികളില്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിന്റെ വൈജ്ഞാനിക ബൗദ്ധിക ശൃംഖല എന്ന നിലയില്‍ വിചാര്‍വിഭാഗ് വേദിയൊരുക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനും ജനുവരി 28ന് തലയോലപ്പറമ്പില്‍ എത്തുന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് വിചാര്‍വിഭാഗ് വൈക്കം ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കാനും ജില്ലാ ജനറല്‍ സെക്രട്ടറി പ്രണവം ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിചാര്‍വിഭാഗ് പ്രവര്‍ത്തക യോഗം തീരുമാനിച്ചു. യോഗത്തില്‍ മോഹന്‍.ഡി.ബാബു, പി.ജോണ്‍സണ്‍, പി.കമലാസനന്‍, ഒ.കെ.ലാലപ്പന്‍, ബി.ഹരികൃഷ്ണന്‍, എം.ഗോപാലകൃഷ്ണന്‍, എം.ജെ.ജോര്‍ജ്ജ്, ജി.രാജീവ്, സന്തോഷ് ശര്‍മ്മ, രവീന്ദ്രന്‍ കളത്തില്‍, തോമസ് മഠത്തില്‍, പി.എസ്.പ്രതീഷ്, കെ.ജയകുമാര്‍, കെ.നന്ദകുമാര്‍, കെ.വിജയന്‍, സണ്ണി മാന്നാങ്കരി, ടി.പി.രാജലക്ഷ്മി, ബിജു കൂട്ടുങ്കല്‍, പി.എസ്.ശ്രീനിവാസന്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കെ.പി.സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.