Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹന റാലിയും ബോധവത്ക്കരണ സെമിനാറും നടത്തി.
28/04/2018
റോഡ് സുരക്ഷ വാരാന്ത്യത്തിന്റെ ഭാഗമായി വാഹന വകുപ്പും ടൗണ്‍ റോട്ടറി ക്ലബ്ബും നടത്തിയ ബോധവത്ക്കരണ സെമിനാര്‍ നഗരസഭ ചെയര്‍പേഴ്ണ്‍ എസ്.ഇന്ദിരാദോവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റോഡ് സുരക്ഷ വാരത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെയും വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ റോഡ് സുരക്ഷ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി വാഹന റാലിയും ബോധവത്ക്കരണ സെമിനാറും നടത്തി. തലയോലപ്പറമ്പ് പള്ളിക്കവലയില്‍ നിന്നും വൈക്കത്തെ സമ്മേളന സ്ഥലത്തേക്ക് പുറപ്പെട്ട വാഹന റാലി തലയോലപ്പറമ്പ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രജിത്ത് കെ.വിശ്വനാഥ് ഫഌഗ് ഓഫ് ചെയ്തു. റോട്ടറി ക്ലബ്ബ് ഹാളില്‍ നടത്തിയ ബോധവത്ക്കരണ സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആര്‍.ഡി.ഒ. വിജയ കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി. റോയ് റോഡ് സുരക്ഷ പ്രതിജ്ഞ എടുപ്പിച്ചു. പി.ജി. പ്രസാദ് , ഓമനക്കുട്ടന്‍, സൂര്യ സുരേഷ്, പി.ബിജു എന്നിവര്‍ പ്രസംഗിച്ചു. ആര്‍.എം.വി. ഐ.പി.സി. ചെറിയാന്‍, ആര്‍.എം.വി.ഐ.വിനോദ് കുമാര്‍, എ.എം.വി.ടി.വി. അനില്‍ കുമാര്‍ എന്നിവര്‍ ബോധവത്ക്കരണ ക്ലാസ്സുകള്‍ എടുത്തു.