Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊങ്കാല സമര്‍പ്പിച്ചു.
28/04/2018
തുരുത്തിയില്‍ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണത്തിന്റെ ദീപ പ്രകാശനം ക്ഷേത്രം പ്രസിഡന്റ് പത്മ ഉദയന്‍ തുരുത്തിയില്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: വടയാര്‍ കിഴക്കേകര തുരുത്തിയില്‍ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച്ച രാവിലെ ദേവിക്ക് പൊങ്കാല സമര്‍പ്പിച്ചു. വ്രതശുദ്ധിയോടെയെത്തിയ നൂറു കണക്കിന് സ്ത്രീകള്‍ പൊങ്കാല സമര്‍പ്പണം നടത്തി. രാവിലെ നടന്ന കലശാഭിഷേകത്തിനു ശേഷം പൊങ്കാലയ്ക്ക്് ക്ഷേത്രം പ്രസിഡന്റ് പത്മ ഉദയന്‍ തുരുത്തിയില്‍ ദീപം തെളിയിച്ചു. ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് മേല്‍ശാന്തി, മനീഷ് ശാന്തി എന്നിവര്‍ കാര്‍മ്മികരായിരുന്നു. ക്ഷേത്രം ചെയര്‍മാന്‍ ടി.എസ് ഉദയന്‍, സെക്രട്ടറി പി.ഡി കമലാസനന്‍ എന്നിവര്‍ നേതൃത്വം നല്കി. കൃഷ്ണരാജ് പുത്തന്‍ പുരയ്ക്കല്‍, അജയന്‍ കുരാപ്പള്ളി, എം.എന്‍ ഗോപി എന്നിവര്‍ നേതൃത്വം നല്കി. വൈകിട്ട് ദേശതാലപ്പൊലി, അത്താഴകഞ്ഞി, പന്തിരുനാഴി മഹാനിവേദ്യം, വടക്കുപുറത്ത് വലിയ ഗുരുതി എന്നിവയും നടന്നു.