Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാരുദ്രയജ്ഞം തുടങ്ങി.
28/04/2018
ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെ നേതൃത്വത്തില്‍ നീലകണ്ഠഹാളില്‍ തുടങ്ങിയ മഹാരുദ്രയജ്ഞത്തിന്റെ ദീപപ്രകാശനം വൈക്കം ക്ഷേത്രം മേല്‍ശാന്തി തരണി ഡി നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു.

വൈക്കം: കേരള ബ്രാഹ്മണസഭ ഉപസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന മഹാരുദ്രയജ്ഞം നീലകണ്ഠഹാളില്‍ തുടങ്ങി. വൈക്കം ക്ഷേത്രം മേല്‍ശാന്തി തരണി.ഡി. നാരായണന്‍ നമ്പൂതിരി യജ്ഞത്തിന് ദീപം തെളിച്ചു. വൈക്കത്തപ്പന്റെ ഛായാചിത്രം അലങ്കരിച്ചുവെച്ച് ദീപം തെളിയിച്ച ശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഉപസഭാ പ്രസിഡന്റ് എന്‍.ഹരിഹരായ്യര്‍, ജനറല്‍ കവീനര്‍ കെ.സി കൃഷ്ണമൂര്‍ത്തി, കണിച്ചേരിമഠം ബാലുസ്വാമി, പി.വി രാമനാഥന്‍, എസ്.മഹേഷ്, ആര്‍.സുബ്രഹ്മണ്യന്‍, ടി.അര്‍ജ്ജുന്‍, എ.ജെ ശങ്കര്‍, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് സ്വര്‍ണ്ണം രാമനാഥന്‍, സെക്രട്ടറി സന്ധ്യ ബാലചന്ദ്രന്‍, വൈസ് പ്രസിഡന്റ് വാസന്തി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. മഹാരുദ്രയജ്ഞത്തിന്റെ പ്രധാന ചടങ്ങുകള്‍ ഇന്ന് നടക്കും. മുഖ്യപുരോഹിതന്‍ സുഭാഷ് വാദ്യാരാണ്. കോട്ടയം, എറണാകുളം, പാലക്കാട്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നായി 5000 ഭക്തര്‍ പങ്കെടുക്കും. 144 വേദപണ്ഡിതന്മാരാണ് മന്ത്രങ്ങള്‍ ഉരുവിടുന്നത്. 101 പറ പുഷ്പങ്ങളാണ് മഹാരുദ്രയജ്ഞത്തിന് ഉപയോഗിക്കുന്നത്.