Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുംഭകുട ഘോഷയാത്ര നടത്തി.
28/04/2018
ആലത്തൂട്ടുതറ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ഉത്രം മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ കുംഭകുട ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: ഇടയാഴം ആലത്തൂട്ടുതറ ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തില്‍ ഉത്രം മഹോത്സവത്തോടനുബന്ധിച്ച് കുംഭകുട ഘോഷയാത്ര നടത്തി. ഇടയാഴം 119-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ഗുരുദേവ ക്ഷേത്രത്തില്‍ വെച്ച് കുംഭങ്ങള്‍ നിറച്ച് പൂജകള്‍ നടത്തിയശേഷമാണ് ആലത്തൂട്ടുതറ ഭദ്രകാളി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് കുംഭാഭിഷേകവും, സര്‍പ്പത്തിന് തളിച്ചുകൊട, ഉച്ചയ്ക്ക് അന്നദാനം എന്നിവയും നടത്തി. രക്ഷാധികാരി എം.കെ സുധാകരന്‍, പ്രസിഡന്റ് കെ.ആര്‍ മധു, സെക്രട്ടറി കുഞ്ഞുമോന്‍, ചെയര്‍മാന്‍ കെ.എ സുരേഷ് കുമാര്‍, കവീനര്‍ കെ.കെ പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.