ശിലാസ്ഥാപനം നടത്തി
28/04/2018
ഇരുമ്പൂഴിക്കര 634-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം നിര്‍മ്മിക്കുന്ന മന്നം കലാസാംസ്കാരിക നിലയത്തിന്റെ ശിലാസ്ഥാപനം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ് കുമാര്‍ നിര്‍വ്വഹിക്കുന്നു.
വൈക്കം: എന്‍.എസ്.എസ് കരയോഗം 634-ാം നമ്പര്‍ ഇരുമ്പൂഴിക്കര നിര്‍മ്മിക്കുന്ന മന്നം കലാസാംസ്കാരിക നിലയത്തിന്റെ ശിലാസ്ഥാപനം യൂണിയന് പ്രസിഡന്റ് സി.ആര് വിനോദ് കുമാര്‍ നിര്‍വ്വഹിച്ചു. യൂണിയന് സെക്രട്ടറി കെ.വി വേണുഗോപാല്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്, കരയോഗം പ്രസിഡന്റ് അശോക്.ബി.നായര്‍, സെക്രട്ടറി മനോജ് തച്ചാട്ട്, ട്രഷറര്‍ ആര്.വിജയകുമാര്‍, അയ്യേരി സോമന്, അനില്‍ കുമാര്‍ പൂത്രേഴത്ത്, ജ്യോതി കുമാര്‍, അനില്‍ കുമാര്‍ തെക്കേടത്ത്, സി.ആര് രഞ്ജിത്ത്, പ്രേമചന്ദ്രന് നായര്‍, ഗീതാ ദേവി, സുജിത്ത് എന്നിവര്‍ പങ്കെടുത്തു.