Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ എയര്‍ സംവിധാനം വേണമെന്ന ആവശ്യം ശക്തം.
27/04/2018

വൈക്കം: നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ എയര്‍ സംവിധാനം വേണമെന്ന ആവശ്യം ശക്തം. ഇത് ഏറ്റവുമധികം ബാധിക്കുന്നത് ഇരുചക്ര വാഹനങ്ങളിലും കാറുകളിലും എത്തുന്നവരെയാണ്. വൈക്കത്തെ ഒരു പമ്പിലും എയര്‍ സംവിധാനമില്ല. തലയോലപ്പറമ്പ് റോഡിലുള്ള പമ്പില്‍ ടയറുകളില്‍ കാറ്റ് അടിക്കാനുള്ള സംവിധാനമുണ്ടെങ്കിലും ഇത് സ്വകാര്യവ്യക്തിയുടെ നിയന്ത്രണത്തിലുള്ളതാണ്. ഇവര്‍ ഇരുചക്ര വാഹനങ്ങളോട് പത്തുമുതല്‍ 20 രൂപ വരെ ഈടാക്കുന്നു. നാലുചക്ര വാഹനങ്ങള്‍ക്ക് ഇവര്‍ ഈടാക്കുന്നത് അന്‍പതിനുമുകളിലാണ്. പണം നല്‍കിയാലും ഇവിടെ ജോലി ചെയ്യുന്നത് വാഹനങ്ങളില്‍ എത്തുന്നവര്‍ തന്നെയാണ്. കാറ്റടിക്കുമ്പോള്‍ വാഹനങ്ങളില്‍ എത്തുന്നവര്‍ ഒന്നുതെറ്റിച്ചാല്‍ ഇവരുടെ ശകാരവര്‍ഷവും കേള്‍ക്കണം. കാരണം ഇവിടെ പണിയെടുക്കുന്നതില്‍ ഭൂരിഭാഗവും മദ്യലഹരിയിലാണ്. ഇതുസംബന്ധിച്ച് പമ്പുടമയോട് പരാതിപ്പെട്ടാല്‍ ഒന്നുമറിയില്ലെന്ന ഭാവമാണ്. എന്നാല്‍ പെട്രോള്‍ പമ്പുകളില്‍ ആവശ്യം ഉറപ്പുവരുത്തേണ്ട എല്ലാവിധ സംവിധാനങ്ങളും വൈക്കത്തെ പമ്പുകാര്‍ പാലിക്കാറില്ല. അതുകൊണ്ട് തന്നെയാണ് ഇതുപോലുള്ള അതിക്രമങ്ങള്‍ നടക്കുന്നത്. പ്രശ്‌നത്തില്‍ അടിയന്തിര പരിഹാരം ഉണ്ടാകണമെന്നതാണ് ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവരുടെ ആവശ്യം.