Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്കൊരു സാന്ത്വനം പദ്ധതി -നാലാമത്തെ വീടിന്റെ താക്കോല്‍ ദാനം നടത്തി
27/04/2018
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍പെടുത്തി നിര്‍മ്മിച്ച നാലാമത്തെ വീടിന്റെ താക്കോല്‍ദാനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: വിദ്യ കൊടുക്കുന്നതിനോടൊപ്പം അവരുടെ ജീവിത പ്രശ്‌നങ്ങളിലേക്ക് ഒരെത്തിനോട്ടം നടത്തുന്ന ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കൂടി മാതൃകയാകണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തലചായ്ക്കാന്‍ ഒരിടമില്ലാതെ വിഷമിക്കുന്ന ഒട്ടേറെ നിര്‍ദ്ധനകുടുംബങ്ങള്‍ ഉണ്ട്. അവരില്‍ കുറെ പേര്‍ക്കെങ്കിലും വീട് നല്‍കാനുള്ള സ്‌കൂള്‍ അധികൃതരുടെ കാഴ്ചപ്പാട് ഈശ്വരാരാധനക്കു തുല്യമാണെന്ന് വൈള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സത്യഗ്രഹ സ്മാരക ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിച്ചു കൊടുക്കുന്ന നാലാമത്തെ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്ലസ്ടു വിദ്യാര്‍ത്ഥിയായ തെക്കേപുതുപ്പള്ളില്‍ അനു വിലാസനനാണ് നാലാമത്തെ വീട് നല്‍കിയത്. അനുവിലാസനന്റെ വീട്ടില്‍ എത്തിയാണ് വെള്ളാപ്പളളി നടേശന്‍ ചടങ്ങ് നടത്തിയത്. ഈ അദ്ധ്യയന വര്‍ഷം ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് വീട് നല്‍കുന്നത്. 4 വിദ്യാര്‍ത്ഥികള്‍ക്ക് വീട് നല്‍കി. ശേഷിച്ച രണ്ട് വീടുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. 600 സ്‌ക്വയര്‍ഫിറ്റ് ചുറ്റളവിലുള്ള ഒരുവീടിന് ആറ് ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. ആശ്രമം സ്‌കൂള്‍, ഓംങ്കാരേശ്വരം ദേവസ്വം, വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍, എസ്.എന്‍.ഡി.പി ശാഖ, എന്‍.എസ്.എസ് യൂണിറ്റ്, എസ്.പി.സി, ജെ.ആര്‍.സി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു, ട്രഷറര്‍ എന്‍.ബാബുരാജ്, നിര്‍മ്മാണകമ്മറ്റി ചെയര്‍മാന്‍ സി. സുരേഷ്‌കുമാര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌കര്‍, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ് കുമാര്‍, ഷാജി ടി കുരുവിള, പ്രധാന അദ്ധ്യാപിക പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍, കെ.വി പ്രകാശന്‍, യൂണിന്‍ സെക്രട്ടറി എം.പി സെന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ചാമത്തെ വീടിന്റെ താക്കോല്‍ദാനം മെയ്യ് 4 ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കും. ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം ധനുകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.