Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണസമ്മേളനവും ജയന്തിയാഘോഷവും നടത്തും
27/04/2018

വൈക്കം: ചെമ്മനത്തുകര ഗുരുകുലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ദേശാഭിമാനി ടി.കെ മാധവന്റെ 88-ാമത് ചരമവാര്‍ഷികവും, ഡോ. ബി.ആര്‍ അംബേദ്ക്കറുടെ 127-ാമത് ജയന്തിയും, മഹാകവി കുമാരനാശന്റെ 145-ാമത് ജയന്തിയും പ്രതിമാസ പ്രാര്‍ത്ഥനയും സത്സംഗവും നടത്തും. കാരിക്കശ്ശേരി ശാന്താ പരമേശ്വരന്റെ വസതിയില്‍ 29ന് ഉച്ചയ്ക്ക് 2 മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ അനുസ്മരണസമ്മേളനം ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എ.രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിക്കും. രഞ്ജിത്ത് കറുകത്തല സ്വാഗതമാശംസിക്കും. കവിത റെജി, ബ്രിജിലാല്‍.പി, ശാന്തിനി അജയകുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ചന്ദ്രന്‍ വള്ളപ്പുരയ്ക്കല്‍, ദീപക്.പി, ഷൈനി ഓമനക്കുട്ടന്‍ എന്നിവര്‍ സംസാരിക്കും.