Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്രസമര്‍പ്പണ സമ്മേളനം നടത്തി
27/04/2018
തലയാഴം 120-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ നിര്‍മ്മിച്ച ക്ഷേത്രങ്ങളുടെ സമര്‍പ്പണ സമ്മേളനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സാമൂഹ്യശക്തി സമാഹരണത്തിലൂടെ മാത്രമേ സാമൂഹ്യ നീതി നേടിയെടുക്കാന്‍ പറ്റുകയൂള്ളൂയെന്നും അതിനായി ഈഴവ സമൂഹം സംഘടിത ശക്തിയായി മാറണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തലയാഴം 120-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ നിര്‍മ്മിച്ച ക്ഷേത്രസമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിപരമായി സംഘടിച്ചവരെല്ലാം നേട്ടങ്ങള്‍ കൊയ്ത് അധികാരത്തിലെത്തി. സംഘടിക്കാന്‍ മാര്‍ഗമില്ലാതായ ഈഴവ സമൂഹം അവഗണനയിലേക്ക് തള്ളപ്പെട്ടു. കേരളത്തില്‍ വീടില്ലാത്തവര്‍ ഏറെയും ഈഴവ സമുദായവും പട്ടികജാതി വിഭാഗങ്ങളുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി സെന്‍, ശാഖാ പ്രസിഡന്റ് ജി.ശശി, തങ്കമ്മ മോഹനന്‍, കെ.ടി അനില്‍കുമാര്‍, പി.പി സന്തോഷ്, വിവേക് പ്ലാത്താനത്ത്, കെ.വി പ്രസന്നന്‍, വി.ടി നടരാജന്‍, വൈ.ബിന്ദു, സി.സുരേഷ് കുമാര്‍, എം.എസ് രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും സരസ്വതി ദേവിയുടെയും സുബ്രഹ്മണ്യസ്വാമിയുടെയും വിഗ്രഹ പ്രതിഷ്ഠയും ശിവഗിരിമഠം അസ്പര്‍ശാനന്ദ സ്വാമികള്‍ നടത്തി. ക്ഷേത്രം തന്ത്രി മണീട് സുരേഷ് മുഖ്യകാര്‍മ്മികനായി.