Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്യാന്‍സര്‍ പരിശോധന ക്യാമ്പ് നടത്തി
27/01/2016
ക്യാന്‍സര്‍ പരിശോധനാ ക്യാമ്പ് വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, റെഡ്‌ക്രോസ് പ്രസിഡന്റുകൂടിയായ തഹസീല്‍ദാര്‍ കെ.എം.നാരായണന്‍നായര്‍, റെഡ്‌ക്രോസ് സെക്രട്ടറി പി.കെ.ഭാസ്‌ക്കരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിക്കുന്നു.

ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈററി വൈക്കം താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ പരിശോധനാ ക്യാമ്പ് വൈക്കം വെല്‍ഫെയര്‍ സെന്ററില്‍ നടത്തി. വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, റെഡ്‌ക്രോസ് പ്രസിഡന്റുകൂടിയായ തഹസീല്‍ദാര്‍ കെ.എം.നാരായണന്‍നായര്‍, റെഡ്‌ക്രോസ് സെക്രട്ടറി പി.കെ.ഭാസ്‌ക്കരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ.എസ്.പരമേശ്വരന്‍, ഡോ.കെ.സുരേഷ്‌കുമാര്‍, ഡോ.സീജ, ഡോ.രാജ്കൃഷ്ണന്‍, ഡോ.അമൃത, ഡോ.ഷിനോ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. റെഡ്‌ക്രോസ് ഭാരവാഹികളായ പി.സോമന്‍പിള്ള, ജി.പൊന്നപ്പന്‍, സി.ററി.കുര്യാക്കോസ്, തര്യന്‍ മാത്യൂസ്, ജോയി ജോസഫ്, കെ.ശ്രീനിവാസന്‍, മാത്യു കോടാലിച്ചിറ, എബ്രഹാം മാത്യു എന്നിവര്‍ പ്രസംഗിച്ചു.