Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും
27/04/2018

വൈക്കം: രാജഗിരി സഹൃദയ സര്‍വ്വീസ് ആന്റ് ചാരിറ്റീസ്, ആറാട്ടുകളുങ്ങര അസ്സീസി സി.എം.ഐ ഭവന്‍ എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. വൈക്കം ആറാട്ടുകുളങ്ങര അസ്സീസി സി.എം.ഐ ഭവനില്‍ 28ന് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് ക്യാമ്പ് നടത്തുന്നത്. അന്വേഷണങ്ങള്‍ക്ക് 9495352786, 9496829098, 9645128551 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.