Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജലജന്യ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്
27/04/2018

വൈക്കം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തവും ഇതര ജലജന്യ രോഗങ്ങളും വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള സുരക്ഷയും ഭക്ഷണശുചിത്വവും ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. കുടിവെള്ള സ്രോതസ്സുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വഴിയോര ശീതളപാനീയ വിതരണ കേന്ദ്രങ്ങള്‍, സോഡാ നിര്‍മാണ യൂണിറ്റ്, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പൊതുജനങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക, ഭക്ഷണസാധനങ്ങള്‍ ചൂടോടെ ഉപയോഗിക്കുക, വഴിയോര കച്ചവടസ്ഥാപനങ്ങളില്‍ വിതരണം ചെയ്യുന്ന ജ്യൂസ്, കുലുക്കി സര്‍ബത്ത് എന്നിവയില്‍ അണുവിമുക്തമാക്കിയ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക, കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാതെ സൂക്ഷിക്കുക, അണുനശീകരണം നടത്തുക, ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ നിയമാനുസൃതമായ ഹെല്‍ത്ത് കാര്‍ഡ് എടുക്കുക, മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ചികിത്സ തേടുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്യുക എന്നീ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.