സി.എം.പി-വാഹനപ്രചരണ ജാഥ നടത്തും
27/04/2018
വൈക്കം: മെയ് ആറുമുതല്‍ എട്ടുവരെ തൃശൂരില്‍ നടക്കുന്ന സി.എം.പി ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസിന്റ ഭാഗമായുള്ള ബഹുജന റാലിയില്‍ ജില്ലയില്‍നിന്നും 2000 പേരെ പങ്കെടുപ്പിക്കാന്‍ സി.എം.പി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം 28ന് രാവിലെ 9.30ന് ജില്ലാ സെക്രട്ടറി കെ.ശശിയുടെ നേതൃത്വത്തില്‍ വൈക്കം ടൗണില്‍ നിന്നും ആരംഭിക്കുന്ന വാഹന പ്രചാരണജാഥ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.പി ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന് മൈതാനിയില്‍ ജാഥ സമാപിക്കും.