Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്രം മഹോത്സവം തുടങ്ങി.
26/04/2018
കിളിയാട്ടുനട വെണ്ടിശ്ശേരില്‍ ഘണ്ഠാകര്‍ണ്ണ ക്ഷേത്രത്തില്‍ ഉത്രം മഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ തന്ത്രി പാണാവള്ളി ഷാജി അരവിന്ദ് ബ്രഹ്മകലശപൂജ നടത്തി അഭിഷേകം ചെയ്യുന്നു.

വൈക്കം: കിളിയാട്ടുനട വെണ്ടിശ്ശേരി ഘണ്ഠാകര്‍ണ്ണ ക്ഷേത്രത്തില്‍ ഉത്രം മഹോത്സവം തുടങ്ങി. സര്‍പ്പം പാട്ട്, ഗന്ധര്‍വ്വന്‍ പാട്ട്, മഹാഗണപതി ഹോമം, ബ്രഹ്മകലശാഭിഷേകം, ബ്രഹ്മകലശം എഴുന്നള്ളിപ്പ്, പൊങ്കാല സമര്‍പ്പണം എന്നിവയാണ് പ്രധാനപരിപാടികള്‍. തന്ത്രി പാണാവള്ളി ഷാജി അരവിന്ദ്, മേല്‍ശാന്തി രഞ്ജിത്ത്, ഉപശാന്തി കുമാരന്‍ എന്നിവര്‍ കാര്‍മ്മികരായി. കലശാഭിഷേകത്തിന് ശേഷം തന്ത്രി പാണാവള്ളി ഷാജി അരവിന്ദ് ബ്രഹ്മകലശം പുറത്തേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് ദേവിക്ക് പൊങ്കാല സമര്‍പ്പിച്ചു. വൈകിട്ട് 5.00ന് കിഴക്കുംകാവ് ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് താലപ്പൊലി പുറപ്പെട്ടു. 7ന് തടി വഴിപാടും ഗുരുതിയും നടത്തി.