Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഡിക്കല്‍ ക്യാമ്പ് 28ന്
26/04/2018

വൈക്കം: സന്നദ്ധ സംഘടനയായ റീച്ച് വേള്‍ഡ് വൈഡും, ചേര്‍ത്തല കെ.വി.എം ആശുപത്രിയും ചേര്‍ന്ന് നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് 28ന് വൈക്കം ഗവണ്‍മെന്റ്‌ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് ജി വാസു അധ്യക്ഷത വഹിക്കും. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസന്‍, റീച്ച് വേള്‍ഡ് വൈഡ് സി.എഫ്.ഒ റോണക് മാത്യു, പ്രൊജക്റ്റ് ഓഫീസര്‍ ആഗ്രഹ് മുരളി, കോര്‍ഡിനേറ്റര്‍മാരായ സോണി ടി.എം, ശ്രാവ ജോസഫ് എന്നിവര്‍ പങ്കെടുക്കും. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ ഡോക്ടര്‍ അരുണ്‍ ജി നായരുടെ നേതൃത്വത്തിലുള്ള പത്തംഗ വിദഗ്ധ മെഡിക്കല്‍ സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കുക. വിവിധ രോഗങ്ങളുടെ പരിശോധനയും പ്രാഥമികചികിത്സയും, മരുന്നുകളും ക്യാമ്പില്‍ ലഭ്യമാകും. വിദഗ്ധ ചികിത്സ ആവശ്യമായ രോഗികള്‍ക്ക് ആശുപത്രിയുമായി ചേര്‍ന്ന് അതിനുള്ള സൗകര്യവും ഒരുക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ ആണ് ക്യാമ്പ് പ്രവര്‍ത്തിക്കുക.