Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികവും അത്തം നക്ഷത്ര മഹോത്സവവും
26/04/2018

വൈക്കം: ഉല്ലല പള്ളിയാട് ഈരത്തറ ഭദ്രകാളി ദേവീക്ഷേത്രത്തിലെ 16-ാമത് പ്രതിഷ്ഠാവാര്‍ഷികവും അത്തം നക്ഷത്ര മഹോത്സവവും 27, 28 തീയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വാരനാട് സുഗതന്‍ തന്ത്രികള്‍, ക്ഷേത്രം മേല്‍ശാന്തി അച്ചിനകം തങ്കച്ചന്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇന്ന് രാവിലെ 5.45ന് ഗണപതിഹോമം, 7ന് ക്ഷേത്രം പ്രസിഡന്റ് ഇ.കെ അശോകന്‍ ഭദ്രദീപം തെളിയിക്കല്‍ ചടങ്ങ് നടത്തും. തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍, ശേഷം ഭസ്മക്കളം, വൈകുന്നേരം 7ന് ദീപാരാധന, തുടര്‍ന്ന് പൊടിക്കളം, വെളുപ്പിന് 4ന് കൂട്ടക്കളം. നാളെ രാവിലെ 5.45 ഗണപതിഹോമം, തുടര്‍ന്ന് കലശാഭിഷേകം, വൈകിട്ട് 7ന് ദീപാരാധന, 7.30ന് താലപ്പൊലിവരവ്, തുടര്‍ന്ന് ദേവിക്ക് കളംപാട്ട്, അന്നദാനം എന്നിവയാണ് പ്രധാനപരിപാടികള്‍. മെയ് 4ന് പൊങ്കാലയും നടക്കും.