Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനര്‍നിര്‍മിച്ച കരിപ്പാടം മുഹിയിദ്ദീന്‍ ജുമാമസ്ദിജിന്റെ ഉദ്ഘാടനം നടത്തി
26/04/2018
പുനര്‍നിര്‍മിച്ച കരിപ്പാടം മുഹിയിദ്ദീന്‍ ജുമാമസ്ദിജിന്റെ ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: സാമൂഹിക പുരോഗതി കൈവരിക്കാന്‍ മുസ്‌ലിംകള്‍ മുന്നോക്കമാകണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. പുനര്‍നിര്‍മിച്ച കരിപ്പാടം മുഹിയിദ്ദീന്‍ ജുമാമസ്ദിജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളുമെല്ലാം വീര്‍പ്പുമുട്ടലിലാണ്. നിലനില്‍ക്കണമെങ്കില്‍ കൂട്ടായ്മകള്‍ വേണം. വരുംനാളുകളില്‍ ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍പോലും മുസ്‌ലിംകള്‍ക്കും സംഭവിച്ചേക്കാം. ഇപ്പോള്‍ വിശ്വാസത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ എവിടെയും ഛിന്നഭിന്നമായിക്കൊണ്ടിരിക്കുകയാണ്. സത്യം, ധര്‍മം, നീതി എന്നിവ വെച്ചുപുലര്‍ത്തുന്നവര്‍ ന്യൂനപക്ഷം മാത്രമാണ്. പരമ്പരാഗതമായ ജ്ഞാനമോ ഇസ്‌ലാമിക രീതി ശാസ്ത്രമോ പിന്തുടരാത്തവരാണ് സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. വിശ്വാസത്തില്‍ ഉറച്ചു ജീവിതം നയിച്ച പഴയ തലമുറയെ നമ്മളും കണ്ടുപഠിക്കണം. രാജ്യത്തിന്റെ പുരോഗതിക്കും ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ട മുസ്‌ലിം സമുദായം ആ മേഖലകളില്‍ ജാഗ്രതയോടെ മുന്നോട്ടുതന്നെ പോകണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ഖാദര്‍ മദനി കല്‍ത്തറ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, ഇ.എം കുഞ്ഞുമുഹമ്മദ്, ജുമാമസ്ജിദ് ചീഫ് ഇമാം നിസാര്‍ അഹ്‌സനി, സിറാജുദ്ദീന്‍, റഷീദ് എന്നിവര്‍ പ്രസംഗിച്ചു.