Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആത്മ സമര്‍പ്പണ ദിനമായി ആചരിക്കും
27/01/2016

മഹാത്മജിയുടെ 68-ാമത് രക്ത സാക്ഷിത്വ ദിനം ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റിന്റെ അഭിമുഖ്യത്തില്‍ ആത്മ സമര്‍പ്പണ ദിനമായി ജനുവരി 30ന് ആചരിക്കും. രാവിലെ 9 മണിക്ക് മഹാത്മജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് വൈകിട്ട് 5 മണി വരെ ഗാന്ധി സ്മൃതി ഭവനില്‍ ഉപവാസവും സര്‍വ്വമത പ്രാര്‍ത്ഥനയും നടക്കും. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന മഹാത്മജി അനുസ്മരണ സമ്മേളനം നഗരസഭ അദ്ധ്യക്ഷന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യും. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.വി.വി.സത്യന്‍, വി.ശിവദാസ്, ഡോ.ബേബി കമലം, കെ.കെ.രാധാകൃഷ്ണന്‍ നായര്‍, കൗണ്‍സിലര്‍ ശ്രീകുമാരി നായര്‍, ജോസ്.ടി.ജോര്‍ജ്ജ്, എന്‍.കോമളകുമാരന്‍ നായര്‍, രാധാ.ജി.നായര്‍, ഇന്ദിരാ ഭാസ്‌ക്കരന്‍, വിജയലക്ഷ്മി ടീച്ചര്‍, വിജയം.ആര്‍.നായര്‍, ശോഭനാ രാമചന്ദ്രന്‍, സുമംഗല.പി.ആര്‍ തുടങ്ങിയവര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തും.