Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി
26/04/2018
സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ കെ.പി.സി.സി അംഗം കെ.വി മുരളി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പത്താം ശമ്പള ശുപാര്‍ശ പ്രകാരമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെ മറവില്‍ പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന ചികിത്സ അലവന്‍സ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ വൈക്കം നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു. വ്യാപാരഭവനില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കെ.പി.സി.സി അംഗം കെ.വി മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.രവീന്ദ്രന്‍ കെ.ഡി പ്രകാശന്‍, ശാന്ത.ജി.നായര്‍, ഇടവട്ടം ജയകുമാര്‍, മോഹനന്‍ ചായപ്പള്ളി, പി.കെ മണിലാല്‍, ടി.വി രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.