Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുദ്ധജലവിതരണം പുനഃസ്ഥാപിച്ചു.
25/04/2018

വൈക്കം: കുടിവെള്ള വിതരണ പ്ലാന്റിലെ ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതിനെ തുടര്‍ന്ന് മുടങ്ങിയ ശുദ്ധജലവിതരണം പുനഃസ്ഥാപിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി നഗരസഭയിലും പതിനെട്ടോളം പഞ്ചായത്തുകളിലുമാണ് വെള്ളം മുടങ്ങിയത്. വെളളൂര്‍-വെളിയന്നൂര്‍, തലയാഴം, വൈക്കം തുടങ്ങി വിവിധ കുടിവെള്ള വിതരണ പദ്ധതികളുടെ മേവെള്ളൂരിലെ ശുദ്ധീകരണ ശാലയിലെ 1600 കെ.ബി.എ കപ്പാസിറ്റിയുള്ള ട്രാന്‍സ്‌ഫോര്‍മര്‍ ആണ് ശനിയാഴ്ച രാത്രി തകരാറിലായത്. ട്രാന്‍സ്‌ഫോര്‍മറിനുള്ളിലെ ഓയില്‍ വാല്യൂ താഴ്ന്ന് പോയതാണ് തകരാറിലാകാന്‍ കാരണം. ഇതുമായി ബന്ധപ്പെട്ട മെക്കാനിക്കുകള്‍ എത്തി ഇന്നലെ ഉച്ചയോടെയാണ് തകരാര്‍ പൂര്‍ണമായും പരിഹരിച്ചത്. പ്രശ്‌നം ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഉദയനാപുരം ഗ്രാമപഞ്ചായത്താണ് ഏറ്റവുമധികം വലഞ്ഞത്. കാരണം പൈപ്പുലൈനുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുറച്ചുനാളുകളായി ഇവിടെ കുടിവെള്ള പ്രശ്‌നം നിലനില്‍ക്കുകയാണ്. ഓരുവെള്ളം എത്തിയതോടെ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് വെള്ളമാണ് ഇവരുടെ ഏകആശ്രയം. കിണറുകളിലെയും നാട്ടുതോടുകളിലെയെല്ലാം ജലത്തില്‍ ഉപ്പുരസമാണ്. കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചതോടെ പഞ്ചായത്തിന്റെ ചില പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടിത്തുടങ്ങി. പഞ്ചായത്ത് ഓഫീസ് നിലകൊള്ളുന്ന വല്ലകം മേഖലയിലെ ചില ഭാഗങ്ങളില്‍ വെള്ളം ഇപ്പോഴും കിട്ടാക്കനിയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡില്‍ പോലും വെള്ളമില്ല.